Posted by
putthakam.com/പുത്തകം.കോം
Friday, 22 June 2012
Muneer 'N Ansha
രാത്രിയില്‍ എനിയ്ക്കൊരു യാത്രയുണ്ട്
നിന്റെ ഭൂതകാലത്തിലേയ്ക്ക്
നിന്റെ പ്രണയങ്ങളിലെല്ലാം ഞാൻ
എന്നെ അടയാളപ്പെടുത്തും
നിന്റെ കാമിനിമാർക്കെല്ലാം
ഞാനെന്റെ മുഖം വരയ്ക്കും
നിന്നെ ചുംബിച്ച അധരങ്ങളെല്ലാം
എന്റേതെന്നെഴുതിച്ചേർക്കും
എന്നിട്ട് തിരികെവന്ന് നിന്നോടൊട്ടി
നിന്റെ മുഖംനോക്കികിടക്കും
ഓർമ്മകളൊപ്പിട്ട നിനവുകളിലെല്ലാം
എന്നെമാത്രം കണ്ടുണരുന്ന
നിന്റെ അമ്പരപ്പാണ്
ഇപ്പോഴത്തെ എന്റെ സ്വാർത്ഥത
1 comments:
nalla varikal, bhaavana.
aashamsakal.
Post a Comment